കുമ്പള: എസ്. കെ. എസ്.എസ്. എഫ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് ഇമാം ശാഫി അക്കാദമി എസ്. കെ. എസ്. എസ്. എഫ് കാമ്പസ് വിംഗ് സ്വീകരണം നല്‍കി. മൂസ നിസാമിയുടെ അദ്ധ്യക്ഷതയില്‍ സഫ്‌വാന്‍ വാഫി ഉദ്ഘാടനം ചെയ്തു. അക്കാദമി സീനിയര്‍ മുദരിസ് ഹംസ മുസ്ലിയാര്‍ ഉപഹാര സമര്‍പ്പണം നടത്തി. വാഫി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സലീം വടകരക്ക് തങ്ങള്‍ സമ്മാനം നല്‍കി. സെക്രട്ടറി അലി മുഗു സ്വാഗാതവും ശിഹാബ് കെ.സി റോഡ് നന്ദിയും പറഞ്ഞു.
- Imam Shafi Academy