ആഭാസത്തിന്റെ ഫോട്ടോ സംസ്‌കാരം ഉപേക്ഷിക്കുക: SKSSF

കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് ഭക്തി നിര്‍ഭരമായ സമാപനം


തിരൂര്‍: മതപ്രഭാഷണ വേദികളുടേയും സംഘടനാ പരിപാടികളുടേയും പേരില്‍ മഹത്തുക്കളെ നിസ്സാരപ്പെടുത്തുന്ന ആഭാസകരമായ ഫോട്ടോ ഫ്‌ളക്‌സ് സംസ്‌കാരം ഉപേക്ഷിച്ച് മാതൃക കാണിക്കാന്‍ മഹല്ല് നേതൃത്വങ്ങളും സംഘാടകരും മുന്നോട്ടു വരണമെന്ന് എസ് കെ എസ് എസ് എഫ് ഇബാദ് തിരൂരില്‍ സംഘടിപ്പിച്ച കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു. മതവേദികള്‍ മതവിരുദ്ധതയുടേയും അനാദരവിന്റെയും കൂത്തരങ്ങായി മാറുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. 
സമാപന ദിവസത്തെ ക്യാമ്പ് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. എം.പി.മുസ്തഫല്‍ ഫൈസി, സി.എച്ച്. ത്വയ്യിബ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ പ്രഭാഷണം നിര്‍വഹിച്ചു. ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍, പി.എം. റഫീഖ് അഹ്മദ്, ആശിഖ് കുഴിപ്പുറം, ഡോ. ജാബിര്‍ ഹുദവി, കെ.കെ.എസ്. തങ്ങള്‍, അബ്ദുന്നാസര്‍ സഅ്ദി, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഡോ. ബിശ്‌റുല്‍ ഹാഫി, ഡോ.ശിഹാബുദ്ദീന്‍ അരീക്കോട്, വഹാബ് ഹൈത്തമി, ശിഹാബ് മന്നാനി, കെ.എം. ശരീഫ് പൊന്നാനി നേതൃത്വം നല്‍കി. മൂന്ന് ദിവസത്തെ ക്യാമ്പില്‍ സമയനിഷ്ഠയും ഒന്നിച്ചുള്ള ഭക്ഷണരീതിയും ശ്രദ്ധേയമായി.
- ibadkerala