മനുഷ്യജാലികക്കും സമസ്ത സമ്മേളനത്തിനും കാസര്‍കോട് ജില്ലാ SKSSF വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി

കാസര്‍കോട്: സമസ്ത ആദര്‍ശ വിശുദ്ധിയുടെ തൊണ്ണൂറുവര്‍ഷം എന്ന സന്ദേശത്തില്‍ ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വാര്‍ഷിക സമ്മേളപ്രചരണാര്‍ഥവും ജനുവരി 26 ന് മൊഗ്രാലില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ഥവും എസ്. കെ. എസ്. എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി വിവിധ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ജില്ലാതല റോഡ് ഷോ, ലീഡേഴ്‌സ് റാലി, സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശപ്രകാരം ' സമസ്ത മുത്ത് നബിയുടെ പാത, രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന വിഷയത്തില്‍ മേഖലാതലങ്ങളില്‍ സെമിനാറുകള്‍, മേഖലാതല വാഹന ജാഥ, ക്ലസ്റ്ററുകളില്‍ സൗഹൃദ കൂട്ടായ്മ, ശാഖകളില്‍ സ്‌നേഹ സംഗമവും പ്രത്യേക കണ്‍വന്‍ഷനുകളും സംഘടിപ്പിക്കും. 16 ന് നടക്കുന്ന സമസ്ത സന്ദേശ ജാഥയ്ക്ക് വിഖായ വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ നേതാക്കളെ സ്വീകരണ വേദിയിലേക്ക് ആനയിക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരേ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളം കോട്, അബ്ദുല്‍ സലാം ഫൈസി പേരാല്‍, മഹമൂദ് ദേളി, നാഫിഅ് അസ്അദി തൃക്കരിപ്പൂര്‍, യൂനഫ് ഫൈസി പെരുമ്പട്ട, ശരിഫ് നിസാമി മുഗു, യൂനൂസ് ഹസനി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹീം മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.