ശംസുല്‍ ഉലമാ കോംപ്ലക്‌സ് ദശവാര്‍ഷിക മതപ്രഭാഷണം ഇന്ന് സമാപിക്കും

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സ് ദശവാര്‍ഷിക മതപ്രഭാഷണം ഇന്ന് സമാപിക്കും മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും, മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥന സദസ്സിന് മാനുതങ്ങള്‍ വെള്ളൂര് നേതൃത്വം നല്‍കും. കെഎസ് ഇബ്രാഹീം മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ ഫൈസി ഒളവട്ടൂര്‍, സഅദ് മദനി പങ്കെടുക്കും.
ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് വീരാന്‍കുട്ടി സാഹിബ്‌നുള്ള ഉപഹാരം സയ്യിദ് മാനുതങ്ങള്‍ നല്‍കി. പിഎ ജബ്ബാര്‍ ഹാജി, അബൂബക്കര്‍ ഹാജി കോടങ്ങാട്, പി അലവിക്കുട്ടി ഹാജി, കെ.പി ബാപ്പുഹാജി, പി ഉണ്ണിമൊയ്തീന്‍ ഹാജി, അബ്ദുന്നാസര്‍ ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ പങ്കെടുത്തു.
ഫോട്ടോ: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടി സാഹിബിനുള്ള ഉപഹാരം സയ്യിദ് മാനുതങ്ങള്‍ നല്‍കുന്നു.
- SHAMSULULAMA COMPLEX - MUNDAKKULAM