ജാമിഅഃ ദര്‍സ് ഫെസ്റ്റ് സംസ്ഥാന മല്‍സരം ഇന്ന്

പെരിന്തല്‍മണ്ണ:  ജാമിഅഃ ദര്‍സ്‌ഫെസ്റ്റിന്റെ സംസ്ഥാന മല്‍സരം ഇന്ന് ജാമിഅഃ കാമ്പസില്‍ നടക്കും.   സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണൂറോളം കലാപ്രതിഭകളാണ് 55 ഇനങ്ങളിലായി മാറ്റുരക്കും. ജില്ലാതല മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ്  ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി മല്‍സരിക്കുന്നത്. കാലത്ത് 8.30ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. സൂപ്പി ഉദ്ഘാടനം ചെയ്യും. വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.
- Secretary Jamia Nooriya