കലകള്‍ക്ക് മനസ്സുകളെ ഒന്നിപ്പിക്കാന്‍ കഴിയും: എന്‍.എ. നെല്ലിക്കുന്ന്

തളങ്കര: സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ അസഹിഷ്ണുതയും അസ്പൃശ്യതയും സൃഷ്ടിക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാന കാലത്ത് മനസ്സുകള്‍ തമ്മില്‍ അടുപ്പിക്കുകയും മാനവിക സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യാനുള്ള യത്‌നങ്ങളില്‍ കലകള്‍ക്കും കലാകാരന്മാര്‍ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രസ്താവിച്ചു.
ദാറുല്‍ ഹുദയുടെ ദേശീയ കലോത്സവം സിബാഖ് 2016 ജൂനിയര്‍ വിഭാഗം മല്‍സര പരിപാടി മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. പ്രസിഡന്റ് യഹ് യ തളങ്കര അധ്യക്ഷത വഹിച്ച പരിപായില്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ് വി ചേരൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി, ബശീര്‍ വോലിബോള്‍. ടി.ഇ മുഖ്താര്‍, എന്‍. കെ അമാനുല്ല, കെ.എം. മുഹമ്മദ് ഹാജി വെല്‍ക്കം, ടി. എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഹസൈനാര്‍ ഹാജി തളങ്കര, മുജീബ് കെ. കെ. പുറം, മുജീബ് തളങ്കര, മുഹമ്മദ് കുഞ്ഞി പീടികക്കാരന്‍, വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. മാനേജര്‍ കെ.എച്ച് അഷ്‌റഫ് നന്ദി പറഞ്ഞു.
- malikdeenarislamic academy