സമസ്ത പൊതുപരീക്ഷ; മൂല്യനിര്‍ണയത്തിന് അപേക്ഷ ക്ഷണിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതു പരീക്ഷയുടെ മൂല്യ നിര്‍ണയത്തിന് മുഅല്ലിംകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 2016 മെയ് 23 മുതല്‍ 27 വരെ ചേളാരി സമസ്താലയത്തില്‍ വെച്ചാണ് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നടക്കുക. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ താഴെ വിലാസത്തില്‍ ഏപ്രില്‍ 15-നകം ലഭിച്ചിരിക്കണം. അപേക്ഷാ ഫോറം www.samastha.info എന്ന വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ ഓഫീസില്‍നിന്നോ ലഭിക്കുന്നതാണ്. 
അഡ്രസ്സ്: ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്, സമസ്താലയം, ചേളാരി, പി. ഒ തേഞ്ഞിപ്പലം, 673636, മലപ്പുറം, ഫോണ്‍: 0494-2400 256, 2401 262, 2401 263
- SKIMVBoardSamasthalayam Chelari