സമസ്ത പൊതുപരീക്ഷ; റാങ്ക് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തിയ 2014ലെ പൊതുപരീക്ഷാ റാങ്ക് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കുന്നു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും പഠിപ്പിച്ച അധ്യാപകര്‍ക്കുമാണ് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നത്.

അഞ്ചാം ക്ലാസില്‍ പള്ളിപ്പടി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ റിന്‍ഷാന പി, വള്ളിയത്ത്കുളമ്പ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്തിമ നസ്വീഹ വി.ടി, പുത്തന്‍പള്ളി സിറാജുല്‍ ഇസ്‌ലാം മദ്‌റസയിലെ റസ്‌ലീന കെ, കമ്പളക്കാട് മദ്‌റസത്തുല്‍ അന്‍സാരിയ്യയിലെ ഫാത്തിമ റിനു കെ.വി, ചെരക്കാപറമ്പ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്തിമ ഉമ്മുല്‍ഫള്‌ല സി, കൂടത്തായ് ദാറുല്‍ ഉലൂം മദ്‌റസയിലെ അഫ്‌ന പി പി, പെടയങ്കോട് അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയിലെ ജാസീറ കെ എന്നിവരും ഏഴാം ക്ലാസില്‍ മുണ്ടിതൊടി ബാബുല്‍ ഉലൂം മദ്‌റസയിലെ നസീബ കെ.പി, അബൂദാബി മാലിക്ബ്‌നു അനസ് മദ്‌റസയിലെ ശിഫ്‌ന എം.പി, വഴിമുക്ക് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ സമീറ എസ്.ആര്‍, എരഞ്ഞാംപൊയില്‍ മിസ്ബാഹുല്‍ ഉലൂം മദ്‌റസയിലെ ഫസ്‌ന വി.പി. എന്നിവരും, പത്താം ക്ലാസില്‍ ചെരക്കാപറമ്പ്- കല്ലിങ്ങല്‍ മിഫ്താഹുല്‍ ഉലൂം മദ്‌റസയിലെ ശിഫാ ശെറിന്‍ സി.കെ, മഠത്തുംപുറം അന്‍സ്വാറുല്‍ ഇസ്‌ലാം മദ്‌റസയിലെ ശിബ്‌ല പി.കെ, ചെറുകുടങ്ങാട് ഖുദ്ദാമുല്‍ ഇസ്‌ലാം മദ്‌റസയിലെ റാഫിഅ വി.പി, ചുഴലി മുര്‍ശിദുസ്സിബിയാന്‍ മദ്‌റസയിലെ മുര്‍ശിദ കെ.കെ, മസ്‌ക്കറ്റ്-തരീഫ് മിസ്ബാഹുല്‍അനാം മദ്‌റസയിലെ ഫാത്വിമ നിദ പി.കെ എന്നിവരും, പ്ലസ്ടു ക്ലാസില്‍ ചക്കുംകടവ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ജുവൈരിയ്യ എന്‍.വി, ഹാശിം സ്ട്രീറ്റ് മദ്‌റസത്തുരിഫാഇയ്യയിലെ നുഅ്മാനുല്‍ഹഖ് കെ.എ, ചക്കുംകടവ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ യിലെ ഫാത്തിമ നിമിഷ എന്‍.വി, ജാസ്മിന്‍ എന്‍.വി എന്നിവരുമാണ് അവാര്‍ഡിന് അര്‍ഹരായവര്‍. 
പ്ലസ്ടു പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ചക്കുംകടവ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസക്ക് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രത്യേകം ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും.

ജനുവരി 18ന് പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളജ് വാര്‍ഷിക സമ്മേളനത്തില്‍വച്ച് അവാര്‍ഡുകളും പ്രശസ്തിപത്രവും വിതരണം ചെയ്യും. അവാര്‍ഡ് സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ 18ന് വൈകുന്നേരം നാല് മണിക്ക് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ എത്തിച്ചേരണമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍നിന്നും അറിയിച്ചു.
- SKIMVBoardSamasthalayam Chelari