കുവൈറ്റ് സിറ്റി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കേരള ഇസ്ലാമിക് കൗണ്‍സില്‍ 2015-16 വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തിരെഞ്ഞെടുത്തു.
നാസര്‍ മശ്ഹൂര്‍ തങ്ങള്‍ (ചെയര്‍മാന്‍), ഹംസ ബാഖവി (വൈസ് ചെയര്‍മാന്‍), ശംസ്ദ്ധീന്‍ ഫൈസി (പ്രസിഡന്ട്), ഉസ്മാന്‍ ദാരമി, മുഹമ്മദ് അലി ഫൈസി, മുസ്തഫ ദാരിമി, അബ്ദുല്‍ ലത്തീഫ് എടയൂര്‍ (വൈസ് പ്രസിടന്ടുമാര്‍ ). മുഹമ്മദ് അലി പുതുപ്പറമ്പ് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഗഫൂര്‍ ഫൈസി, ഹംസ ദരമി, ഇസ്മയില്‍ ഹുദവി, ഇ. എസ് അബ്ദു രഹ്മാന്‍ ഹാജി (സെക്രടറിമാര്‍) നാസര്‍ കൊടുര്‍ (ട്രഷറര്‍). സബ് വിംഗ് ടയറക്ടര്‍മാരായി ശംസുദ്ധീന്‍ മൌലവി (ദഅവ), മൊയ്തീന്‍ ഷ എം. ടി മൂടാല്‍ (ഉംറ), ഇക്ബാല്‍ മാവിലാടം(വിധ്യഭ്യാസം), അബ്ദു കുന്നുംപുറം (റിലീഫ് ), മുജീബ് മൂടാല്‍ (മീഡിയ ), അബ്ദുല്‍ ഹഖീം വാനിയന്നൂര്‍ (പബ്ലികേഷന്‍സ്) എന്നിവരെയാണ് പുതിയ കമ്മറ്റി ഭാരവാഹികളായി തിരഞ്ഞടുത്തത്.
ശംസുദ്ധീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൌണ്‍സില്‍ മീറ്റില്‍ സംഘടനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹംസ ദാരിമിയും, വരവ് ചെലവ് കണക്ക് മുഹമ്മദ് അലി പുതുപ്പറമ്പും അവതരിപ്പിച്ചു. എസ്. വൈ. എസ് സംസ്ഥാന സെക്രട്രി നാസര്‍ ഫൈസി കൂടത്തായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹംസ ബാഖവി സ്വാഗതവും മുഹമ്മദ് അലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.
- Media KIC