കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂന്നാം മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

എടവണ്ണപ്പാറ : റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ ഇരുപത്തിമൂാം മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഇന്നലെ ജുമുഅ നിസ്‌കാരത്തിനു ശേഷം നടന്ന മഖാം സിയാറത്തോടെയാണ് ഒരാഴ്ച നീണ്ടു നില്‍ക്കു ഉറൂസ് പരിപാടികള്‍ക്ക് വാഴക്കാട് തുടക്കമായത്. കോഴിക്കോട് ഖാസിയും സ്വാഗത സംഘം കവീനറുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സയ്യിദ് ബി എസ് കെ തങ്ങള്‍, കുഞ്ഞി സീതിക്കോയ തങ്ങള്‍, കണ്ണിയത്ത് അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍,കണ്ണിയത്ത് കുഞ്ഞിമോന്‍ മുസ്‌ലിയാര്‍, വലിയുദ്ധീന്‍ ഫൈസി, അബുഹാജി രാമനാട്ടുകര തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന കൊടി ഉയര്‍ത്തല്‍ കര്‍മം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. മണ്ഡലം സമസ്ത പ്രസിഡണ്ട് മുഹമ്മദ് മുസ്‌ലിയാര്‍ മുതുവല്ലൂര്‍, പി അ ജബ്ബാര്‍ ഹാജി, ഒമാനൂര്‍ അബ്ദുറഹിമാന്‍ മൌലവി, മച്ചിങ്ങല്‍ ഇബ്‌റാഹീം കുട്ടി ഹാജി, ടി പി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. 
വൈകുരേം നടന്ന മതപ്രഭാഷണം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍ ജിഫ്രി അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മാനുതങ്ങള്‍ വെള്ളൂര്‍ പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി. 
ഉറൂസ് മുബാറകില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് യുവജന സംഗമം നടക്കും. നാസര്‍ ഫൈസി കൂടത്തായി, സുബൈര്‍ ഹുദവി ചേകൂര്‍ സംസാരിക്കും. വൈകുരേം ഏഴിന് മത പ്രഭാഷണവും പ്രാര്‍ത്ഥന സംഗമവും നടക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ജലീല്‍ റഹ് മാനി വാണിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും. അത്തിപ്പറ്റ ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. നാളെ രാവിലെ എ്ട്ടിന് റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും. 

ഫോട്ടോ: (1). റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ ഇരുപത്തിമൂാം മഖാം ഉറൂസിന് തുടക്കം കുറിച്ച് നടന്ന് മഖാം സിയാറത്ത്. 
(2).റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ ഇരുപത്തിമൂന്നാം മഖാം ഉറൂസിന് തുടക്കം കുറിച്ച് സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി കൊടി ഉയര്‍ത്തുന്നു. 
- Yoonus MP