ഇബാദ് കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് തിരൂര്‍ ഒരുങ്ങി

കോഴിക്കോട്: മെയ് 8, 9, 10 തിയ്യതികളില്‍ തിരൂരില്‍ നടക്കുന്ന രണ്ടാമത് ഇബാദ് കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി സംഘാടകര്‍ അറിയിച്ചു. മെയ് 8 ന് വെള്ളിയാഴ്ച 5 മണിക്ക് തുടങ്ങുന്ന തസ്‌കിയത്ത് കോണ്‍ഫറന്‍സ് മെയ് 10 ന് ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് സമാപിക്കും. തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് തസ്‌കിയത്ത് കോണ്‍ഫറന്‍സ്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 1500-ളം പ്രതിനിധികള്‍ പങ്കെടുക്കും അള്ളാഹുവിനെ അറിഞ്ഞ് ഇബാദത്ത് ചെയ്യുക, ദഅ്‌വത്തില്‍ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ് കെ എസ് എസ് എഫ് ഇബാദ് സംസ്ഥാന കമ്മറ്റിയാണ് തസ്‌കിയത്ത് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സൂഫീവര്യന്‍മാര്‍, സാദാത്തീങ്ങള്‍, പണ്ഡിതന്‍മാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്കും ആത്മീയ സദസ്സുകല്‍ക്കും നേതൃത്വം നല്‍കും.

സ്‌നേഹം അള്ളാഹുവിനോട്, തവക്കുല്‍, മുഹമ്മദ് റസൂല്‍ (സ) അതി ശ്രേഷ്ഠന്‍, ദിക്‌റിലൂടെ അള്ളാഹുവിലേക്ക്, റസൂല്‍ എന്തുകൊണ്ട്, അള്ളാഹുവാണ് നമ്മുടെ റബ്ബ്, അള്ളാഹുവിലേക്ക് വിളിക്കാം, മഹാന്‍മാരിലൂടെ അള്ളാഹുവിലേക്ക്, എന്നീ വിഷയങ്ങളെപ്പറ്റി പ്രമുഖര്‍ ക്ലാസ്സുകളെടുക്കും, മജ്‌ലിസ്സുന്നൂര്‍ ഉള്‍പ്പെടെ വ്യത്യസ്തമായ ആത്മ സംസ്‌കരണ സദസ്സുകള്‍ക്ക് പ്രമുഖ സൂഫീവര്യന്മാര്‍ നേതൃത്വം നല്‍കും. തിരൂരില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ ഇബാദ് സംസ്ഥാന ഡയരക്ടര്‍ ഡോ: സലീം ഫൈസി കുളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ആസിഫ് ദാരിമി, ഷരീഫ് വെളിയംങ്കോട്, അബ്ദുറസ്സാഖ് പുതുപൊന്നാനി, റഫീഖ് അഹ്മ്മദ്, ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, സദക്കത്തുള്ള ഹസനി മൊറയൂര്‍, ഹസ്സന്‍ ദാരിമി കണ്ണുര്‍, അബ്ദുള്ള റഹ്മാനി കാസര്‍ഗോഡ്, അബ്ദുള്ളാഹി ലക്ഷദ്വീപ്, ഡോ. അഫ്‌സല്‍ എറണാകുളം, സിദ്ധീഖ് ബദരി തൃശ്ശൂര്‍, യഹിയ കോഴിക്കോട്, അബൂബക്കര്‍ വലിയാട്, കോമുട്ടി ഹാജി, അഹമ്മദുണ്ണി കാളാച്ചാല്‍, ജലീല്‍ റഹ്മാനി വാണിയനൂര്‍, എന്നിവര്‍ പങ്കെടുത്തു. കോണ്‍ഫറന്‍സിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 94477676921 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അിറയിച്ചു.
- ibadkerala