9 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത: മദ്‌റസകളുടെ എണ്ണം 9595 ആയി

അടുത്ത അധ്യയന വര്‍ഷം മുതല്‍ മോഡല്‍ നഴ്‌സറി സിലബസ്


കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം 9 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9595 ആയി ഉയര്‍ന്നു.
സീന്‍ പബ്‌ളിക് സ്‌കൂള്‍ വടകര - മുടപ്പിലാവില്‍, മിശ്കാത്തുല്‍ ഉലൂം മദ്‌റസ - ഒളോടിത്താഴ (കോഴിക്കോട്), ആയാത്തുല്‍ ബയ്യിനാത്തുല്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ പള്ളിമുക്ക് - പാപ്പിനിപ്പാറ, ആയാത്തുല്‍ ബയ്യിനാത്തുല്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ പാറമ്മല്‍ - പാപ്പിനിപ്പാറ, ശൈഖ മര്‍യം ഖലീഫ ശര്‍ഖി മദ്‌റസ - മണ്ണാറാട്, ബി.പി അങ്ങാടി (മലപ്പുറം), അല്‍ മദ്‌റസത്തുല്‍ ഖാദിരിയ്യ മദ്‌റസ - അകലട് (തൃശ്ശൂര്‍), അല്‍ മദ്‌റസത്തുല്‍ ഖാദിരിയ്യ ബ്രാഞ്ച് മദ്‌റസ - എടക്കഴിയൂര്‍, ദാറുല്‍ ഹുദ മദ്‌റസ - വള്ളുവള്ളി (എറണാകുളം), ദാറുല്‍ ഫൗസ് മദ്‌റസ - ജുബൈല്‍(സഊദി അറേബ്യ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ മോഡല്‍ നഴ്‌സറി സിലബസ് തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചെയര്‍മാനും കെ. ഉമ്മര്‍ ഫൈസി മുക്കം കണ്‍വീനറുമായി 17 അംഗ സമിതിയെ തെരഞ്ഞെടുത്തു.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്തു. 
ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, വി. മോയിന്‍ ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, എം.സി മായിന്‍ ഹാജി, കെ. മമ്മദ് ഫൈസി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി, കെ.എം അബ്ദുല്ല മാസ്റ്റര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.എം മുഹ്‌യുദ്ധീന്‍ മൗലവി, കെ.ടി ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ ഹമീദ് ഫൈസ് അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പൂത്തനഴി, എ.വി അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari