ദാറുല്‍ ഹുദാ സിബാഖ് '16; നൂറ് മേനി കൊയ്ത് മാലിക് ദീനാര്‍ അക്കാദമി

തളങ്കര: ദാറുല്‍ ഹുദാ ദേശീയ കലോത്സവം സിബാഖ് '16ന്റെ പ്രാഥമിക റൗണ്ടില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ശ്രദ്ധേയമായി. ബിദായ, ഊല, ഥാനിയ, ഥാനവിയ്യ എന്നീ നാല് വിഭാഗങ്ങളിലായി യഥാക്രമം തലശ്ശേരി ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമി, മാലിക് ദീനാര്‍, എം.ഐ.സി ചട്ടഞ്ചാല്‍, ദാറുന്നജാത്ത് വല്ലപ്പുഴ എന്നീ കേന്ദ്രങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഇരുപതോളം സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തോളം മത്സരാര്‍ത്ഥികള്‍ നൂറില്‍പരം ഇനങ്ങളില്‍ മാറ്റുരച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ബിദായ, ഥാനിയ, ഥാനവിയ്യ വിഭാഗങ്ങളില്‍ 15, 12, 13 മത്സരാര്‍ത്ഥികളെ ഫൈനലിലെത്തിച്ച് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ തളങ്കര തന്നെ ആതിഥ്യമരുളിയ ഊല വിഭാഗത്തില്‍ 25 പേരെ ഫൈനലിലെത്തിച്ച് മാലിക് ദീനാര്‍ അക്കാദമി ഒന്നാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര മത്സര ഇനമായ ആലിയ വിഭാഗത്തിന്റെ മുനാളറയിലും മികച്ച പ്രകടനം നടത്തി ഫൈനലിലേക്ക് യോഗ്യത നേടി. വിജയികളെ അക്കാദമി കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ, വിദ്യാര്‍ത്ഥി സംഘടന മസ്‌ലക് അഭിനന്ദിച്ചു. സിബാഖ് ഗ്രാന്റ് ഫിനാലെ ജനുവരി 22, 23, 24, 25 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും.
- malikdeenarislamic academy