പെരിന്തല്‍മണ്ണ: അഞ്ച് ദിവസമായി പൂക്കോയ തങ്ങള്‍ നഗരിയില്‍ വൈജ്ഞാനിക പ്രഭ പരത്തിയ ജാമിഅ നൂരിയ്യ അറബിയ്യയുടെ 53ാം വാര്‍ഷിക 51ാം സനദ്ദാന സമ്മേളനത്തിന് ഇന്നു പരിസമാപ്തി. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ. അബ്ദുല്ല സഈദ് അല്‍ ഹാരിബ് ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനത്തില്‍ 180 യുവ പണ്ഡിതര്‍ സനദ് സ്വീകരിക്കും. 6323 ഫൈസിമാരാണ് ഇതിനകം ജാമിഅയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഇ.അഹമദ് എം.പി, മന്ത്രി പി.കെ കുഞ്ഞാലികുട്ടി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസംഗിക്കും.
ഫോട്ടോ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53ാം വാര്‍ഷിക 51ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന എന്‍ലൈറ്റ്‌മെന്റ് വണ്‍ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്യുന്നു. കെ.ടി ഹംസ മുസ്‌ലിയാര്‍, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പ്രെഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പി. ഹമീദ് മാസ്റ്റര്‍ മുന്‍ നിരയില്‍
- Secretary Jamia Nooriya