ആര്‍ഭാടങ്ങള്‍ക്കെതിരെ യുവാക്കള്‍ മുന്നിട്ടിറങ്ങണം : മുനീര്‍ ഹുദവി വിളയില്‍

തളങ്കര : ആഘോഷ വേളകളില്‍ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന ധൂര്‍ത്തിനും ആര്‍ഭാടങ്ങള്‍ക്കുമെതിരെ യുവാക്കളടങ്ങുന്ന സമൂഹം മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ മുനീര്‍ ഹുദവി വിളയില്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തപ്പെടുന്ന ദശദിന മതപ്രഭാഷണപരമ്പരയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ആമുഖ പ്രഭാഷണം നടത്തി.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിപ്രസിഡന്റ് കെ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാജി തളങ്കര, കെ എ ബഷീര്‍ വോളിബോള്‍, പ്രന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മുഈനുദ്ദീന്‍ കെ കെ പുറും, മുക്രി ഇബ്രാഹീം ഹാജി, കെ എം അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ ബാങ്കോട് സംബന്ധിച്ചു.
- malikdeenarislamic academy