പൊന്നാനി : ഇബാദ് സഹചാരി മാസാന്ത റാത്തീബ് സദസ്സിന്റെ വാര്‍ഷികവും തസ്‌കിയത്ത് സംഗമവും പുതുപൊന്നാനി ഒ ഒ മുഹമ്മദ് മുസ്‌ലിയാര്‍ നഗറില്‍ സംഘടിപ്പിച്ചു. SYS തവനൂര്‍ മണ്ഡലം സെക്രട്ടറി ടി എ റഷീദ് ഫൈസി പൂക്കരത്തറ ഉദ്ഘാടനം ചെയ്തു. സത്യവാന്മാരൊപ്പം, പിശാതിന്റെ കെണിവലകള്‍ എന്നീ വിഷയങ്ങള്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, സാലിം ഫൈസി കൊളത്തൂര്‍ അവതരിപ്പിച്ചു. ഒ ഒ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, പി പി ഉമര്‍ മുസ്‌ലിയാര്‍, ഹാഫിള് അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുറസാഖ് പുതുപൊന്നാനി, ഒ ഒ അബ്ദുന്നാസര്‍, സി എം അശ്‌റഫ് മൗലവി, നൗഫല്‍ ഹുദവി, പി പി എം റഫീഖ്, വി എ ഗഫൂര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി ക്യാമ്പില്‍ ഷമീര്‍ ഹുദവി ക്ലാസ്സെടുത്തു. മീലാദ് കാമ്പയിന്റെ ഭാഗമായി സത്യധാര റീഡേഴ്‌സ് ഫോറം സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിലെ വിജയികള്‍ക്ക് കാഷ് പ്രൈസും എസ് എസ് എല്‍ സി വിജയികള്‍ക്ക് അവാര്‍ഡും സമ്മാനിച്ചു.
- Taj Ponnani