പെരിന്തല്‍മണ്ണ: ജാമിഅ:സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് സംസ്ഥാന തലത്തില്‍ നടത്തി കൊണ്ടിരിക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ഭാഗമായി പുറത്തിറക്കുന്ന പരിസ്ഥിതി രേഖയുടെ പ്രകാശനം നാളെ (ശനി) നടക്കും. കാലത്ത് 9.30ന് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രേഖ പ്രകാശനം ചെയ്യും. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും വരുത്തിവെച്ചേക്കാവുന്ന ദുരന്തങ്ങളെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മഹല്ല് ജമാഅത്തുകളുടെ സജീവ പങ്കാളിത്തം ലക്ഷ്യമാക്കിയാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ പരിസ്ഥിതി രേഖ പുറത്തിറക്കുന്നത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഖാളിയായി ബൈഅത്ത് ചെയ്ത മഹല്ല് പ്രതിനിധികള്‍ക്കുള്ള പരിശീലന പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.
ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ കെ.ബിജു ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹീം മാസ്റ്റര്‍ ചുഴലി, മുതീഉല്‍ ഹഖ് ഫൈസി, അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി, ശില്പശാലക്ക് നേതൃത്വം നല്‍കും. പി. കുഞ്ഞാണി മുസ്ലിയാര്, കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, പി. ഉബൈദുല്ല എം.എല്‍.എ, എന്‍. സൂപ്പി, പി.അബ്ദുല്‍ ഹമീദ് പ്രസംഗിക്കും.