കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് കണ്ണൂരില്‍ തുടങ്ങി
തളിപ്പറമ്പ് : ആത്മ സംസ്കരണത്തിന്‍റെ സന്ദേശവുമായി അവതീര്‍ണ്ണമായ ഖുര്‍ആന്‍ മനുഷ്യനെ വിശുദ്ധിയിലേക്ക് നയിക്കുന്ന അത്ഭുത ഗ്രന്ഥമാണെന്നും അത് പഠിക്കാനും പാരായണം ചെയ്യാനും സമൂഹം തയ്യാറാകണമെന്നും സമസ്ത മുശാവറ അംഗം മാണിയൂര്‍ അഹ്‍മദ് മുസ്‍ലിയാര്‍ ഉദ്ബോധിപ്പിച്ചു. SKSSF സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കണ്ണൂരിലെ പരിയാരം കോരന്‍ പീടികയില്‍ ഇബാദ് സംഘടിപ്പിച്ച കേരള തസ്കിയത്ത് കോണ്‍ഫറന്‍സിന്‍റെ പ്രധമ സെഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആയിരം പ്രതിനിധികള്‍ സംബന്ധിക്കുന്ന കോണ്‍ഫറന്‍സില്‍ അബ്ദുല്‍ ബാരി ഫൈസി, സാലിം ഫൈസി കോളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍ ക്ലാസ്സെടുത്തു. SKSSF സംസ്ഥാന വൈസ് പ്രസിഡന്‍റ് സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ജില്ലാ പ്രസിഡന്‍റ് ഹാഫിള് അബ്ദുസ്സലാം ദാരിമി കിണവക്കല്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് പന്നിയൂര്‍, മലയമ്മ അബൂബക്കര്‍ ബാഖവി, എ.കെ. അബ്ദുല്‍ ബാഖി, എസ്.കെ. ഹംസ ഹാജി, ശഹീര്‍ പാപ്പിനിശ്ശേരി, പി.പി. മുഹമ്മദ് കുഞ്ഞി, ഫൈസല്‍ ദാരിമി, അമീര്‍ അസ്അദി, ഹസന്‍ ദാരിമി, വി.മുസ്തഫ ഹാജി, ഹസന്‍ ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇന്ന് (ശനി) രാവിലെ 9 ന് ഇശ്ഖ് സെഷനില്‍ സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങള്‍, പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍, അബ്ദുല്‍ ജലീല്‍ റഹ്‍മാനി പങ്കെടുക്കും. 2 മണിക്ക് കാവല്‍ സെഷനില്‍ ഒളവണ്ണ അബൂബക്കര്‍ ദാരിമി ക്ലാസ്സെടുക്കും. 4 ന് മുസ്വാഫഹ സെഷന് എസ്.വി. മുഹമ്മദലി നേതൃത്വം നല്‍കും. ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.