അബ്ദുറഹ്‍മാന്‍ മലയമ്മക്ക് SKIC ദമ്മാം യാത്രയയപ്പ് നല്‍കി

ദമ്മാം : പതിനെട്ട് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ദമ്മാം ഇസ്ലാമിക് സെന്‍ററിന്‍റെ സ്ഥപക ജനറല്‍ സെക്രട്ടറിയും SKIC നാഷണല്‍ കമ്മറ്റി സെക്രട്ടറിയുമായ  അബ്ദുറഹമാന്‍ മലയമ്മക്ക് SKIC ദമ്മാം ചാപ്ടര്‍ ഊഷമളമായ യാത്രയയപ്പ് നല്‍കി. വെള്ളിയാഴ്ച ഇസ്ലാമിക് സെന്‍ററില്‍ വെച്ചായിരുന്നു യാത്രയയപ്പ് സംഗമം. ബഹാഉദ്ദീന്‍ നദ്വിയുടെ അദ്ധ്യക്ഷതയില്‍ സി.എച്ച് മൌലവി സംഗമം ഉദ്ഘാടനം ചെയ്തു. അബൂജിര്‍ഫാസ് മൌലവി മുഖ്യ പ്രഭാഷണം നടത്തി. മുസ്ഥഫ ദാരിമി, അബ്ദുറഹ്മാന്‍ പൂനൂര്‍, ഇസ്ഹാഖ് കോഡൂര്‍, അബ്ദുറഷീദ് മങ്കട, ഇബ്രാഹീം ഓമശ്ശേരി, മാഹീന്‍ വിഴിഞ്ഞം, അഹ്മദ് കുട്ടി മലയമ്മ, അബ്ദുറഷീദ് ദാരിമി, അസീസ് വെളിമുക്ക്, ഫവാസ് ഹുദവി, മിനി അബൂബക്കര്‍ ഹാജി എന്നവര്‍ ആശംസകള്‍ നേര്‍ന്നു. പതിനഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന സമസ്ത കേരള ഇസ്ലാമിക് സെന്‍ററിന്‍റെ വിജയത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തിത്വവുമാണ് അബദുറഹ്മാന്‍ മലയമ്മയെന്നും എല്ലാ മേഖലയിലും കഴിവ് തെളിയിച്ച് നിസ്വാര്‍ത്ഥ പ്രവര്‍ത്തകനാണ് SKICക്ക് നഷ്ടമാവുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. SKIC യുടെ ഉപഹാര സമര്‍പ്പണം മാഹീന്‍ വിഴിഞ്ഞം നിര്‍വഹിച്ചു. സംഗമത്തില്‍ മുസ്ഥഫ റഹ്മാനി സ്വാഗതവും നജ്മുദ്ദിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- SAMASTHA KERALA DAMMAM