അറിവിന്റെ ആധികാരികതക്ക് ഗ്രന്ഥങ്ങള്‍ അനിവാര്യം : ഹൈദരലി തങ്ങള്‍

ലൈബ്രറി ബ്ലോക്ക് പാണക്കാട് സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
വെങ്ങപ്പള്ളി : വിജ്ഞാന വികസനത്തിന് വായന അത്യാവശ്യമാണെന്നും അറിവ് ആധികാരികമാവുന്നത് ഗ്രന്ഥങ്ങള്‍ അവലംബിക്കപ്പെടുമ്പോഴാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. വായന അറിവിന്റെ അടിസ്ഥാനമാണെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം ഉള്‍ക്കൊണ്ട് പഠിക്കാന്‍ ശ്രമിച്ചവരാണ് ലോക പ്രശസ്ത പണ്ഡിതരായി തീര്‍ന്നത്. സാങ്കേതിക വിദ്യ എത്ര പുരോഗതി കൈവരിച്ചാലും വായന അപ്രസക്തമാവില്ലെന്നതിന് കാലം സാക്ഷിയാണ്. ഗ്രന്ഥപാരായണത്തിലൂടെ നേടിയ അറിവ് ഗ്രന്ഥ രചനയിലൂടെ സമൂഹത്തിനു തിരിച്ചു നല്‍കിയവരായിരുന്നു മുന്‍ഗാമികള്‍. കേരളത്തില്‍ വിശുദ്ധ ഇസ്‌ലാം തനിമയോടെ സംരക്ഷിച്ചത് ഇത്തരം പണ്ഡിതരുടെ സാന്നിദ്ധ്യവും നേതൃത്വവുമായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അക്കാദമി പ്രസിഡണ്ടു കൂടിയായ തങ്ങള്‍.
സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. നവീകരിച്ച കണ്ണിയത്ത് ഉസ്താദ് സ്മാരക ലൈബ്രറി സി മമ്മൂട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സുകൃതം സ്‌പെഷ്യല്‍ പതിപ്പും ദശവാര്‍ഷിക സമ്മേളന സി ഡിയും ചടങ്ങില്‍ വെച്ച് തങ്ങള്‍ പ്രകാശനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്‌ലിയാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ റഷീദ്, പിണങ്ങോട് അബൂബക്കര്‍, ടി സി അലി മുസ്‌ലിയാര്‍, കെ കെ ഹനീഫല്‍ ഫൈസി, പി എ ആലി ഹാജി, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, മുഹമ്മദ് ദാരിമി വാകേരി, ഹുസൈന്‍ ഫൈസി(ദുബൈ), ഉമര്‍ ഫൈസി വാളാട്, പനന്തറ മുഹമ്മദ്, അബ്ദുറസാഖ് കല്‍പ്പറ്റ, പഞ്ചാര ഉസ്മാന്‍ പ്രസംഗിച്ചു. SKSSF സ്റ്റേറ്റ് സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും കെ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 
ഉച്ചക്ക് നടന്ന ബഹുജന സംഗമം എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍  ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. അബ്ദുല്‍ അസീസ് പേരാല്‍ (ഖത്തര്‍), പാലത്തായി മൊയ്തു ഹാജി, കെ എം ആലി, സുബൈര്‍ കണിയാമ്പറ്റ, നൗഫല്‍ വാകേരി പ്രസംഗിച്ചു. ഖാസിം ദാരിമി പന്തിപ്പൊയില്‍ സ്വാഗതവും ശംസുദ്ദീന്‍ റഹ്മാനി നന്ദിയും പറഞ്ഞു.
രാത്രി നടന്ന ദുആ മജ്‌ലിസിന് മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കി. എസ് മുഹമ്മദ് ദാരിമി അദ്ധ്യക്ഷത വഹിച്ചു. മൂസ ബാഖവി മമ്പാട്, ജഅ്ഫര്‍ ഹൈത്തമി, സ്വാദിഖ് ഫൈസി, മിഹ്‌റാന്‍ ബാഖവി, ഇബ്രാഹിം ഫൈസി വാളാട്, അബ്ദുറഹിമാന്‍ ദാരിമി, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, നൂറുദ്ദീന്‍ ഫൈസി, യു കെ നാസര്‍ മൗലവി സംബന്ധിച്ചു. എ കെസുലൈമാന്‍ മൗലവി സ്വാഗതവും കുഞ്ഞിമുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally