തിരൂരങ്ങാടി : മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടത്താറുള്ള മിഅ്‌റാജ് ദിന ദുആ സമ്മേളനം 26 തിങ്കളാഴ്ച വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന മാനേജിംങ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, കീഴടത്തില്‍ ഇബ്രാഹിം ഹാജി, ഇല്ലത്ത് മൊയ്തീന്‍ ഹാജി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University