ദുബൈ SKSSF കണ്ണൂര്‍ ജില്ലാ ക്യാമ്പ് മെയ് 30ന്

ദുബൈ : ദുബൈ SKSSF കണ്ണൂര്‍ ജില്ല സംഘടിപ്പിക്കുന്ന ഇല്‍തിസാം-2014 ഏകദിന പ്രവര്‍ത്തക ക്യാമ്പ് മെയ് 30 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. രാവിലെ നടക്കുന്ന ഒന്നാം സെഷന്‍ SKSSF യു.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അള്ളാഹുവിലേക്ക് എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഇബാദ് കേരള സ്റ്റേറ്റ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാഷണം നടത്തും. ഹുസൈന്‍ ദാരിമി, അബ്ദുല്‍ ഹക്കീം ഫൈസി, അബ്ദുല്ല ദാരിമി കൊട്ടില, കെ.ടി. ഹാശിം ഹാജി പ്രസംഗിക്കും.
ഉച്ചക്ക് നടക്കുന്ന സംഘടനാ സെഷനില്‍ സംഘാടകന്റെ വഴി എന്ന വിഷയത്തില്‍ ട്രെന്റ് കേരള സ്റ്റേറ്റ് ഡയറക്ടര്‍ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ പ്രഭാഷണം നടത്തും. ശൌക്കത്തലി ഹുദവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വാദീനൂറില്‍ നിന്നും സമര്‍ഖന്തിലേക്ക് സെഷനില്‍ കാമ്പ് അംഗങ്ങളുമായുള്ള ഗ്രൂപ്പ് ചര്‍ച്ചക്ക് സയ്യിദ് ശുഹൈബ് തങ്ങള്‍, ഖലീലുറഹ്‍മാന്‍ കാശിഫി, ശറഫുദ്ദീന്‍ ഹുദവി നേതൃത്വം നല്‍കും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീലുറഹ്‍മാന്‍ കാശിഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശുഹൈബ് തങ്ങള്‍, പി.കെ. അന്‍വര്‍ നഹ, ജലീല്‍ പട്ടാമ്പി, സൈനുദ്ദീന്‍ ചേലേരി, മിദ്ലാജ് റഹ്‍മാനി മാട്ടൂല്‍, കമാലുദ്ദീന്‍ ഹുദവി, ശറഫുദ്ദീന്‍ ഹുദവി, മുസ്തഫ മൌലവി, ഇബ്റാഹീം ഫൈസി പ്രസംഗിക്കും.
ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 28 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 055-6565893, 050-4169610, 055-3201905.
- Sharafudheen Perumalabad