സമസ്ത ബഹ്റൈന്‍ മിഅ്‌റാജ് ദിന പ്രഭാഷണവും ദുആ മജ്‌ലിസും ഇന്ന് (തിങ്കള്‍) രാത്രി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍

മനാമ : മിഅറാജ് ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നിജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മിഅ്‌റാജെ മുസ്ഥഫാ(സ)-മിഅ്‌റാജ് സന്ദേശവും ദുആ സമ്മേളനവും ഇന്ന് (തിങ്കള്‍) രാത്രി 8.30ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി ബഹ്‌റൈനിലുടനീളമുള്ള സമസ്തയുടെ വിവിധ ഏരിയാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മിഅ്‌റാജ് ദിന സന്ദേശ പ്രഭാഷണങ്ങളും പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകളും നടക്കും. മനാമ കേന്ദ്ര ആസ്ഥാനത്ത് രാത്രി 8.30 ന് നടക്കുന്ന ചടങ്ങില്‍ മാസാന്ത നാരിയത്തുസ്വലാത്തും ഖുതുബിയ്യത്തും നടക്കും. അര്‍ദ്ധരാത്രിയോടെ നടക്കുന്ന ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. സമസ്ത ബഹ്‌റൈന്‍ പ്രസി. സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെഎസ്.എസ്.എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയാ നേതാക്കളും വിവിധയിടങ്ങളിലായി സംബന്ധിക്കും.
- samasthanews.bh