പൗരബോധമുള്ള തലമുറ വളര്‍ന്നു വരണം: മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം : രാജ്യത്തെ ജനങ്ങളോടും ജനായത്ത സമ്പ്രദായത്തോടും കൂറും കടപ്പാടുമുള്ള ഒരു തലമുറ വളര്‍ന്നു വരേണ്ടത് ജനാധിപത്യ ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അത്യന്താക്ഷേപിതമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് ട്രന്റ് സംസ്ഥാന സമിതിയുടെ കീഴില്‍ നടക്കുന്ന ത്രിദിന സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഷാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് റബീഹ് ഹാശ്മി, ഉമര്‍ അബ്ദുള്‍ സലാം, അലി.കെ.വയനാട്, ബഷീര്‍ പടിയത്ത്, ശംസുദ്ദീന്‍ നെല്ലറ, അബൂബക്കര്‍ സിദ്ദീഖ് വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. റിയാസ് നരിക്കുനി സ്വാഗതവും റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു.
- SKSSFstep