സമസ്ത പ്രസിഡന്റ് ഒമാനില്‍; ദുആ സമ്മേളനം 15 വ്യാഴാഴ്ച

ഒമാന്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ആനക്കര കോയക്കുട്ടി മുസ്ല്യാര്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം മസ്കത്തിലെത്തി. മസ്കത്ത് സുന്നീ സെന്റര്‍ പ്രവര്‍ത്തകര്‍ മസ്കത്ത് ഇന്റ്‌ര്‍ നാഷ്‌ണല്‍ എയര്‍ പോര്‍ട്ടില്‍ സമസ്ത അധ്യക്ഷന് ഊഷമളമായ സ്വീകരണം നല്‍കി. 2012-ല്‍ മര്‍ഹും കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്ന് സമസ്ത പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കോയക്കുട്ടി മുസ്ലിയാരുടെ പ്രഥമ ഒമാന്‍ സന്ദര്‍ശനമാണിത്. SKSSF സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുസ്സത്താര്‍ പന്തല്ലൂരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
മത്ര മഹ്ദി മസ്ജിദില്‍ നടന്ന സ്വീകരണ യോഗം സെന്റര്‍ പ്രസിഡിന്റ് ഇസ്മായീല്‍ കുഞ്ഞു ഹാജി ഉദ്ഘാടനം ചെയ്തു. മത്ര ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍റഹമാന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. അബ്ദുസ്സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കോയക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സുന്നീ സെന്റര്‍ ചെയര്‍മാന്‍ പുറങ്ങ അബ്ദുല്ല മൌലവി, മഹ്ദി മസ്ജിദ് ഇമാം യൂസുഫ് അസ്‌ഹരി പ്രസംഗിച്ചു.
മത്ര കമ്മിറ്റി ഉപദേശക സമിതി അംഗം സൈഫു ഹാജി, മത്ര ഇഖ്റ മദ്രസ കണ്‍വീനര്‍ നവാസ് കാസര്‍ഗോഡ്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുബൈര്‍ മത്ര, അസീസ് ഹാജി കുഞ്ഞിപ്പള്ളി എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. പതിനഞ്ചിനു വ്യാഴാഴ്ച റൂവി അല്‍ മാസ ഹാളില്‍ നടക്കുന്ന ദുആ സമ്മേളനത്തിനു കോയക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കും. അബ്ദുസ്സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച സുന്നീ സെന്റര്‍ മദ്രസയില്‍ നടക്കുന്ന ഫാമിലി സംഗമത്തിലും ശനിയാഴ്ച റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ നടക്കുന്ന പരിപാടിയിലും ഇരുവരും പങ്കെടുക്കും. കൂടാതെ സലാല, സീബ്, മുസന്ന തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പരിപാടികളിലും സ്മസ്ത പ്രസിഡ്ന്റ് സംബന്ധിക്കും.
- Sunni Centre Muscat