കാസര്‍ഗോഡ് : SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കണമെന്ന് SKSSF സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ പറഞ്ഞു. വിദ്യാനഗര്‍ SYS ഓഫീസില്‍ വെച്ച് നടത്തപ്പെട്ട ത്വലബ സൗഹ്രദ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് ത്വലബ വിംഗ് ജില്ലാ സമ്മേളന പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ദര്‍സ് വളര്‍ച്ചയെകുറിച്ച് ചര്‍ച്ചചെയ്യപ്പെട്ട വേദിയില്‍ SKSSF കാസര്‍കോട് ജില്ലാ ത്വലബ പ്രസിഡന്റ അഫ്‌സല്‍ പടന്ന, ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍, ഹാരിസ് ഗാളിമുഖം, ശക്കീല്‍ കൊക്കച്ചാല്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജ്ഞാന വികാസത്തിന്റെ പൈതൃക വഴി എന്ന വിഷയാടിസ്ഥാനത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എഫോര്‍ പേപ്പറില്‍ വൃത്തിയായി എഴുതി മേയ് 25നകം കാസര്‍ഗോഡ് ക്യാമ്പസ് ബുക്ക് സ്റ്റാളിലോ, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഓഫീസിലോ, പടന്ന ദര്‍സിലോ എത്തിക്കേണ്ടതാണെന്ന് SKSSF കാസര്‍കോട് ജില്ലാ ത്വലബ ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ അറിയിച്ചു.
- Sidheeque Maniyoor