പെരിന്തല്‍മണ്ണ : SKSSF ട്രെന്റ് സംസ്ഥാന സമിതിക്കു കീഴില്‍ നടക്കുന്ന STEP സിവില്‍ സര്‍വീസ് പരിശീലന് പദ്ധതിയുടെ ഭാഗമായി ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് മെയ് 26 മുതല്‍ 28 വരെ പെരിന്തല്‍മണ്ണ എം.ഇ.എ.എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കും. ട്രെന്റ് സംസ്ഥാന സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാം കുഴി അലി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ്., സി.വി.എം. വാണിമേല്‍, നാസര്‍ ഫൈസി കൂടത്തായ്, പി.എച്ച് .അബ്ദുല്ല മാസ്റ്റര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വിവിധ സെഷനുകളില്‍ ഡോ.റബി ഹാഷ്മി, അഹ് മദ് വാഫി കക്കാട്, ജിതേഷ് കണ്ണൂര്‍, ഉമര്‍ അബ്ദുസ്സലാം, മുഹമ്മദ് നിഹാസ്, നിംഷിദ് പി.കെ, മുഹമ്മദ് ഷഫീഖ്, ക്‌ളാസെടുക്കും. സംഘാടക സമിതി യോഗത്തില്‍ സറ്റെപ് കോര്‍ഡിനേറ്റര്‍ റഷീദ് കോടിയൂറ അദ്ധ്യക്ഷത വഹിച്ചു. ജംഷീര്‍ നിലമ്പൂര്‍ സ്വാഗതവും റാഷിദ് വേങ്ങര നന്ദിയും പറഞ്ഞു.
- step kerala