അബ്ദുല്‍ റഹ്മാന്‍ മൗലവി ക്ലാസ്സ് ഉദ്ഘാടനം ചെയ്യുന്നു |
ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് മൂന്നാം ബാച്ചിന്റെ ക്ലാസ്സിന് തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, ഡോ. സലീം നദ്‌വി വെള്ളമ്പ്ര, സി.എച്ച് അബ്ദുല്ല കുഞ്ഞി ചെറുകോട്, ജലീല്‍ കടവത്ത്, മല്ലം സുലൈമാന്‍ ഹാജി, ഇബ്രാഹിം കുട്ടി, ശംസുദ്ദീന്‍ ഫൈസി, എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, മോയിന്‍ ഹുദവി മലയമ്മ, നൗഫല്‍ ഹുദവി ചോക്കാട്, മന്‍സൂര്‍ ഹുദവി കളനാട്, അസ്മതുള്ളാഹ് ഹുദവി കടബ തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod