ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിക്കുന്നു |
മനാമ : സമസ്ത കേരള സുന്നീ ജമാഅത്തിന്റെ നേതൃത്വത്തില്‍ പോകുന്ന ഈ വര്‍ഷത്തെഹജ്ജ് സംഘത്തിന്റെ രജിസ്‌ട്രേഷന്‍ താജുദ്ദീന്‍ കണ്ണൂരില്‍ നിന്നും രേഖകള്‍ സ്വീകരിച്ച് കൊണ്ട് സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. ആരാധന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ സാധ്യമായ സമയമായിട്ടും നീട്ടി വെക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ഥവിശ്വാസിയുടെ ലക്ഷണമല്ലെന്നും ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജ്ജ് നേടിത്തരേണ്ടആത്മീയ ഔന്നത്യത്തെ കുറിച്ച് ബോധവാന്മാരവണമെന്നൂം അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ സൂചിപ്പിചു. സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, കളത്തില്‍ മുസ്തഫ, ശഹീര്‍ കാട്ടമ്പള്ളി, വൈസ്.പ്രസിഡണ്ട്. മുഹമ്മദലി, മദ്‌റസ സദര്‍ മുഅല്ലിം എം.സി. മുഹമ്മദ് മൗലവി, സമസ്ത കോര്‍ഡിനേട്ടര്‍ ഉമറുല്‍ ഫറുഖ് ഹുദവി, മൂസ മൗലവി, ഖാലിദ് ഹാജി, ഇബ്രാഹിം ഹാജി ചാലിയാട് എന്നിവര്‍ പങ്കെടുത്തു. ഹജ്ജ് രജിസ്‌ട്രേഷന് 33 987 487, 33 049 112, 34 090 450 എന്നീ നമ്പരുകളില്‍ ബന്ധപെടുക.
- Samastha Bahrain