മിഅ്റാജ് ദിനം മെയ് 27 ന്

കോഴിക്കോട് : മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ മെയ് 1 വ്യാഴം റജബ് ഒന്നായും അതനുസരിച്ച് മിഅ്റാജ് രാവ് മെയ് 26 തിങ്കളാഴ്ച അസ്തമിച്ച രാത്രിയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാസര്‍കോട് ഖാസി കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI