പൂവത്താണി യൂണിറ്റ് SKSSF TREND കരിയര്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വാർഷികവും അവാർഡ്‌ ദാനവും നടന്നു

പൂവത്താണി : SKSSF TREND കരിയര്‍ ക്ലബ്ബ് പൂവത്താണീ യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷികവും അവാർഡ്‌ ദാനവും സംഘടിപ്പിച്ചു. ട്രെൻഡ് കരിയർ ക്ലബ്‌ പൂവത്താണി യുണിറ്റ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ  2007 മുതൽ തുടർച്ചയായ 8 വർഷങ്ങളിലായി പൂവത്താണി ഹിദായതുസ്വിബിയാൻ ഹയർ സെക്കന്ററി മദ്രസയിൽ വെച്ച് നടന്നു വരുന്ന SSLC/+2 വിദ്യാർത്ഥികൾക്കുള്ള ഒരു മാസത്തോളം നീണ്ടുനില്കുന്ന ക്യാമ്പിൽ (GATEWAY EXAM) ഈ വർഷം 100% റിസൾട്ട്‌ കൈവരിച്ചു. ക്യാമ്പിൽ പങ്കെടുത്ത 56 വിദ്യാര്‍ത്ഥികളും വിജയിച്ചു. എല്ലാ വർഷവും തുടര്‍ച്ചയായി നടന്നു വരുന്ന ക്യാമ്പിൽ സമീപപ്രദേശങ്ങളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉൾപെടെ ജാതി-മത ഭേദമന്യേ വിദ്യാർഥികൾ  പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ക്യാമ്പുകളിലെല്ലാം 100% റിസൾട്ട്‌ ലഭിച്ചിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുത്ത് തുടർ പഠനത്തിൻ അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അതുപോലെ പ്രദേശത്ത് SSLC പരീക്ഷയിൽ മുഴുവൻ A + നേടിയ വിദ്യാർത്ഥികൾക്കും, മദ്രസാ പഠനത്തോടൊപ്പം SSLC പരീക്ഷയിൽ മുഴുവൻ A + നേടിയ വിദ്യാർത്ഥികൾക്കും അവാർഡുകൾ നൽകി. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസുകൾ എടുത്ത മുഴുവൻ അധ്യാപകരെയും ആദരിക്കുകയും ചെയ്തു. സലാം നദ് വി പൂവത്താണി യുടെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അവാർഡ്‌ ദാനവും ഉദ്ഘാടനവും  നിർവഹിച്ചു. ദാറുൽ ഹുദാ ഇസ്ലാമിക്‌ യുനിവേർസിറ്റി രെജിസ്ട്രാർ Dr. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു. SKSSF സംസ്ഥാന സെക്രട്ടറി രഫീഖ് അഹമദ്,  SKSSF  മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി V . K . ഹാരൂണ്‍ റഷീദ് മാസ്റ്റർ, Dr . മുഹമ്മദലി നാട്ടിക തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ഷംഷീർ അലി പിടി സ്വാഗതവും, റിഷാദ് ടി കെ നന്ദിയും പ്രകാശിപ്പിച്ചു. പ്രദേശത്തെ SKSSF പ്രവർത്തകരും നാടുകാരും മഹല്ലു ഭാരവാഹികളും ഈ ഉദ്യമത്തിന് എല്ലാ വിധ സഹായ സഹകരണങ്ങളും നല്കി വരുന്നു. അൻവർ സാദത്, സൈദ്‌ മാസ്റ്റർ, ഷംസാദ് സലിം,സുല്ഫി മാസ്റ്റർ, സുബൈര്‍, ഹഫീസ്, ഹനീഫ മാസ്റ്റർ, ഷരീഫ്, ഷാഫി തുടങ്ങിയവർ നേത്രത്വം നൽകി.
- shamsad salim