സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കണം : സമസ്ത

കോഴിക്കോട് : റവന്യൂവരുമാനം മാത്രം മുന്നില്‍കണ്ടു മദ്യനിലപാടുകളും, നയവും സ്വീകരിക്കുന്നത് ശരിയല്ലന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മനുഷ്യരാശിയുടെ എല്ലാ അധര്‍മവിചാരത്തിന്റെയും നാരായ വേരാണ് മദ്യം. സമാധാനവും സന്തോഷവും തകര്‍ക്കുന്നതിലും അപകടങ്ങള്‍ വര്‍ദ്ദിക്കുന്നതിലും മദ്യം വലിയ പങ്ക് വഹിക്കുന്നു. ചാരായ നിരോധനം വഴി യാതൊരു ഗുണവും ലഭിക്കാതെ പോയത് ഇതര മദ്യങ്ങള്‍ക്ക് വിലക്കില്ലാത്തത് കൊണ്ടാണ്. കള്ള് ഷാപ്പുകളുടെ കാറ്റഗറിയെ കുറിച്ചുയരുന്ന കോലാഹലങ്ങളില്‍ സാംസ്‌ക്കാരിക കേരളത്തിന് ആശങ്ക ഉണ്ട്. മുന്തിയ സൗകര്യത്തില്‍ മദ്യപാനമാവാം എന്ന നിലപാട് ഒട്ടും പരിഷ്‌കൃതമല്ലല്ലോ. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനമേര്‍പ്പെടുത്തണമെന്നും ഭരണ പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തിലൊന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
- Samasthalayam Chelari