മഹല്ല് ശാക്തീകരണ പരിപാടി; പരിസ്ഥിതി രേഖ പ്രകാശനം ചെയ്തു

മലപ്പുറം : പരിസ്ഥിതി സംരക്ഷണ രംഗത്ത് മഹല്ല് ജമാഅത്തുകളുടെ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് പുറത്തിറക്കിയ പരിസ്ഥിതി രേഖ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ആഗോള താപനവും കാലവസ്ഥ വ്യതിയാനവും വലിയ വെല്ലുവിളികളുയര്‍ത്തുന്ന സാഹചര്യത്തില്‍ ഹരിത വാതകങ്ങളെ കുറച്ച് കൊണ്ടുവരാനും പ്രകൃതി ചൂഷണങ്ങളെ ചെറുക്കാനുമുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പരമ്പരാഗത സ്രോതസ്സുകളെ സംരക്ഷിക്കണമെന്നും വിശുദ്ധ വാക്യങ്ങളുടെ പിന്‍ബലത്തോടെ പരിസ്ഥിതി രേഖ ആവശ്യപ്പെടുന്നു.
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഖാസിയായ മലപ്പുറം ജില്ലയിലെ മഹല്ല് ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലാണ് പരിസ്ഥിതി രേഖ പ്രകാശനം ചെയ്തത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പരിസ്ഥിതി രേഖ ഏറ്റുവാങ്ങി. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, പി.കെ.എ ലത്തീഫ് ഫൈസി, കെ.ടി കുഞ്ഞാന്‍, സലീം എടക്കര, കെ.സി അബ്ദുല്ല ഹാജി, സംസാരിച്ചു. റഷീദ് ഫൈസി നാട്ടുകല്‍ സ്വാഗതവും ഉമര്‍ ഫാറുഖ് മണിമൂളി നന്ദിയും പറഞ്ഞു. റഹീം മാസ്റ്റര്‍ ചുഴലി, മുതീഉല്‍ ഹഖ് ഫൈസി, അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി. 
- Secretary Jamia Nooriya