എം. ഐ. സി വിദ്യാര്‍ത്ഥി ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി കലാ പ്രതിഭ

ചട്ടഞ്ചാല്‍ : തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് ആന്റ് അഫ്‌ലിറ്റഡ് കോളോജ് വിദ്യാര്‍ത്ഥി മനതാരില്‍ അന്തര്‍ലീനമായിക്കിടക്കുന്ന സര്‍ഗ്ഗവാസനകള്‍ പുറത്തെടുത്ത് പതിനായിരം കലാ പ്രതിഭകള്‍ മാറ്റുരച്ച ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കലാ ഫെസ്റ്റ് സിബാഖ് 2014 മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്കഭിമാനമായി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി അബൂബക്കര്‍ പരയങ്ങാനം യൂനിവേഴ്‌സിറ്റി കലാ പ്രതിഭ പട്ടം കരസ്ഥമാക്കി. മത്സരിച്ച വിഷയങ്ങളിലെല്ലാം എ ഗ്രേഡോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിദ്യാര്‍ത്ഥിയെ ദാറുല്‍ ഇര്‍ശാദ് അക്കാദമി സ്റ്റാഫ് കൗണ്‍സില്‍ പ്രന്‍സിപ്പള്‍ നൗഫല്‍ ഹുദവി കൊടുവള്ളി, വൈസ് പ്രന്‍സിപ്പള്‍ മുജീബുറഹ്മാന്‍ ഹുദവി വെളിമുക്ക്, ഹസൈനാര്‍ ഫൈസി പുണ്ടൂര്‍, ഇബ്രാഹിം കുട്ടി ദാരിമി, ശംസുദ്ദീന്‍ഫൈസി, അബ്ദുല്ല അല്‍ അര്‍ശദി, സിറാജുദ്ദീന്‍ ഹുദവി, സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, സയ്യിദ് ബുര്‍ഹാന്‍ ഹുദവി, ഫഹദ് ഹംസ ഹുദവി സ്വാദിഖ് ഹുദവി ആലക്കാട്, റഹ്മാന്‍ ഹുദവി, ജുനൈദ് ഹുദവി, സമദ് ഹുദവി, ഫള്ല്‍ ഹുദവി, സവാദ് ഹുദവി, ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ) പ്രസിഡന്റ് സിദ്ദീഖ് മണിയൂര്‍, ജനറല്‍ സെക്രട്ടറി ഇര്‍ശാദ് നടുവുല്‍, ബാഷിദ് ബംബ്രാണി, ഫൈറൂസ് തൊട്ടി, എന്നിവര്‍ അനുമോദിച്ചു.
- MIC Chattanchal Kasaragod