ദക്ഷിണ കന്നട സമസ്ത ആദര്‍ശ സമ്മേളനം മെയ് 8 ന്

മംഗലാപുരം : SKSSF മംഗലാപുരം ബി സി റോഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദക്ഷിണ കന്നട സമസ്ത ആദര്‍ശ സമ്മേളനം മെയ് 8 ന് മംഗലാപുരം ബി സി റോഡില്‍ വെച്ച് നടത്തപ്പെടും. പ്രസ്തുത പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗവും കീഴുര്‍ മംഗലാപരം സംയുക്ത ജമാഅത്ത് ഖാസിയും കൂടിയായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗം ഉസ്താദ് മിത്തബയല്‍ ജബ്ബാര്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത ദക്ഷിണ കന്നട പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബൂഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും. മുഖ്യാത്ഥിഥിയായി സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പങ്കെടുക്കും. പ്രശസ്ത പ്രഭാഷകന്‍ നാസര്‍ ഫൈസി കൂടത്തായി, വിഘടിത കൂടാരത്തില്‍ നിന്നും സത്യം മനസ്സിലാക്കി ഇറങ്ങി വന്ന മുഹമ്മദ് രാമന്തളി, അക്ബര്‍ സഅദി, ജുനൈദ് സഅദി, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ബംബ്രാണ എന്നിവര്‍ പ്രസംഗിക്കും.
- Ibrahim Jabir