കാടിളക്കുന്ന വൈകാരികത ആപത്ത് : SKIC

ടി എച്ച് ദാരിമിക്ക് പ്രസിഡണ്ട് അബൂബക്കര്‍
ഫൈസി ചെങ്ങമനാട് ഉപഹാരം നല്‍കുന്നു
മക്ക : ഫാസിസത്തിന്റെ വളര്‍ച്ച ശക്തമാകുന്ന അവസരത്തില്‍ മുസ്‌ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, ജനാധിപത്ത്യത്തിലൂടെ അധികാരം കീഴടക്കാനുള്ള ഫാസിസ്റ്റ് നീക്കം തിരിച്ചറിയണമെന്നും, ഈ സാഹചര്യത്തില്‍ കാടിളക്കുന്ന വൈകാരികതക്കടിമപ്പെടാതെ കാര്യങ്ങള്‍ വിലയിരുത്തി രാജ്യത്തിന്റെയും, സമൂഹത്തിന്റെയും നന്മക്കായി പ്രവര്‍ത്തിക്കണമെന്നും എസ് കെ ഐ സി സൗദി നാഷണല്‍ സംഗമം അഭിപ്രായപ്പെട്ടു. 
രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസി സംഗമങ്ങളിലെ സാനിധ്യവും പ്രശസ്ത എഴിത്തുകാരനും, പ്രാസംഗികനും, എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിറ്റി ട്രഷററുമായ ടി എച്ച് മുഹമ്മദ് ദാരിമിക്ക് യാത്രയപ്പ് നല്‍കി. എസ് കെ ഐ സി പ്രസിദ്ധീകരിച്ച വിനയത്തിന്റെ വിജയ മുദ്രകളടക്കം, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ടി എച്ച് ദാരിമി. ഇസ്‌ലാമിന്റെയും, സമസ്തയുടെയും സന്ദേശം കാലികവും സാന്ദര്‍ഭീകവുമായി പ്രചരിപ്പിക്കുന്നതിലും ടി എച്ച് ദാരിമിയുടെ പങ്ക് വളരെ വലുതായിരുന്നുവെന്ന് യോഗം വിലയിരുത്തി. എസ് കെ ഐ സി നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നല്‍കി.
എസ് കെ ഐ സി സൗദി നാഷണല്‍ ലോഗോ, എസ് കെ ഐ സി സൗദി നാഷണല്‍ ഉലമാ കൗണ്‍സില്‍ ചെയര്‍മാന്‍ മൊയ്തീന്‍ കുട്ടി ഫൈസി കരിപ്പൂര്‍ പ്രകാശനം ചെയ്തു.
വിവിധ നാഷണല്‍ സബ്കമ്മിറ്റികളുടെ ഭാരവാഹികളായി. ഉലമാ കൗണ്‍സില്‍ : സി. കെ. മൊയ്തീന്‍ കുട്ടി ഫൈസി യാമ്പു (ചെയര്‍മാന്‍),സലീം വാഫി ജിദ്ദ കണ്‍വീനര്‍, ഫാമിലി ക്ലസ്റ്റര്‍: മുസ്തഫ റഹ്മാനി ദമാം (ചെയര്‍മാന്‍), ഇബ്രാഹീം ഓമശ്ശേരി ദമാം (കണ്‍വീനര്‍), ത്വലബാ വിംഗ്: സുബൈര്‍ ഹുദവി ജിദ്ദ (ചെയര്‍മാന്‍), എം ടി പി മുനീര്‍ അസ്അദി (കണ്‍വീനര്‍), ഈമെയില്‍ ദഅവാ: മഹീന്‍ വിഴിഞ്ഞം ദമാം (ചെയര്‍മാന്‍), മുഹമ്മദ് മൗലവി ബുറൈദ (കണ്‍വീനര്‍), ഇബാദ്: ഉബൈദുള്ള തങ്ങള്‍ ജിദ്ദ (ചെയര്‍മാന്‍), അബ്ദുല്‍ റസാഖ് വളക്കൈ റിയാദ് (കണ്‍വീനര്‍), സഹചാരി: അഹമ്മദ് കബീര്‍ യാമ്പു (ചെയര്‍മാന്‍), സിദ്ദീഖ് വളമംഗലം മക്ക (കണ്‍വീനര്‍), ഇസ്തിഖാമ: സഅദ് നദ്‌വി യമ്പു (ചെയര്‍മാന്‍), അഷ്‌റഫ് ഫൈസി മദീന (കണ്‍വീനര്‍), ദഅവാ: അബൂബക്കര്‍ ഫൈസി ചെങ്ങമനാട് റിയാദ് (ചെയര്‍മാന്‍), സലീം വാഫി മൂത്തേടം റിയാദ് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഉബൈദുല്ല തങ്ങള്‍ അദ്യക്ഷത വഹിച്ചു. സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനം പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നിര്‍വ്വഹിച്ചു. ടി എച്ച് ദാരിമി നാഷണല്‍ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, സിദ്ദീഖ് വളമംഗലം മക്ക നന്ദിയും പറഞ്ഞു.
- Skic Saudi Arabia