ദാറുല്‍ ഹുദാ മിഅ്‌റാജ് സമ്മേളനം; മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി : മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടത്താറുള്ള പ്രാര്‍ത്ഥനാ സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. ഫരീദ് റഹ്മാനി കാളികാവ് മിഅ്‌റാജ് സന്ദേശ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ശൈഖുനാ സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍തഥനക്ക് നേതൃത്വം നല്‍കും. അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ പാരായണ-സ്വാലാത്ത് ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വംനല്‍കും. അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ഫള്ല്‍ തങ്ങള്‍ മേല്‍മുറി, ബാപ്പുതങ്ങള്‍ കുന്നുംപുറം, സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍ സി.കെ മൊയ്തീന്‍ കുട്ടി ഫൈസി തലപ്പാറ, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഉസ്മാന്‍ ഭാഖവി തഹ്താനി തുടങ്ങിയവര്‍ സംബന്ധിക്കും.
- Darul Huda Islamic University