ത്വലബാ ലീഡേഴ്‌സ് സമ്മിറ്റ് മെയ് 9 ന്

കോഴിക്കോട് : SKSSF സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതവിദ്യാര്‍ത്ഥി വിഭാഗമായ ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ലിഡേഴ്‌സ് സമ്മിറ്റ് മെയ് 9 വെള്ളി വൈകീട്ട് 4 മണി മുതല്‍ 11 മണിവരെ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. പാണക്കാട് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, ആസിഫ് ദാരിമി പുളിക്കല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. മുഴുവന്‍ ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളും ത്വലബാവിംഗ് ജില്ലാ സാരഥികളും പങ്കെടുക്കണം. ബന്ധപ്പെടുക : 9544270017
- SKSSF STATE COMMITTEE