കുവൈറ്റ് സിറ്റി : മെയ് 7, 8 തിയതികളില്‍ നടക്കുന്ന വാഫി വഫിയ്യ കോഴ്സുകളിലെകുള്ള ഏകീകൃത പ്രവേശന പരീക്ഷ എഴുതാന്‍ കേരളത്തിലെ 14 കേന്ദ്രങ്ങള്‍ക്ക് പുറമേ ഗള്‍ഫ് നാടുകളിലും സൗകര്യം ഒരുക്കുന്നതിന്റെ ഭാകമായി കുവൈറ്റിലും സെന്റര്‍ അനുവദിച്ചു. SSLC ഉപരിപഠന യോഗ്യതയുള്ള മദ്രസ്സ 7 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 17 വയസ്സില്‍ കവിയാന്‍ പാടില്ല. 38 ഇസ്ലാമിക കോളേജുകളുടെ കൂട്ടയ്മയായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക കോളേജസ് (സി.ഐ.സി) ക്ക് കീഴിലാണ് വാഫി, വഫിയ്യ കോഴ്സുകള്‍ നടത്തുന്നത്. മതപഠനത്തില്‍ ഫാക്കല്‍റ്റികളായി തിരിച്ച് സ്പെഷ്യലൈസേഷന് അവസരം നല്‍കുന്നതോടൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് വിഭാഗങ്ങളില്‍ റഗുലര്‍ സ്ട്രീമില്‍ തന്നെയുള്ള ഭൌതിക പഠനവും ഈ കോഴ്സുകളുടെ പ്രതേകതയാണ്. ഈജിപ്തിലെ അല്‍ അസ്ഹര്‍, കൈറോ യൂണിവേഴ്സിറ്റികളുമായി അക്കാദമിക സഹകരണ ധാരണയും അലിഗഡ് ഹംദര്‍ദ് യൂണിവേഴ്സിറ്റികളുടെ ഈക്വലന്സും ഈ കോഴ്സിനുണ്ട്. കുവൈറ്റില്‍ നിന്നും പ്രവേശനം ആഗ്രഹിക്കുന്നവര്‍ 99241700 എന്ന നമ്പറില്‍ ബന്ധപെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.wafycic.com
- kuwait islamic center