SKSSF , SYS തൃശൂര്‍ മേഖലാ ശില്‍പശാലയും അവാര്‍ഡ് ദാനവും സമാപിച്ചു.
തൃശൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഷരീഫ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു |
ചേര്‍പ്പ് : അടഞ്ഞുകിടക്കുന്ന ഒരു ബാറും തുറക്കാന്‍ അനുവദിക്കരുതെന്നും പൂര്‍ണ്ണമായമദ്യ നിരോധനമാണ്‌വേണ്ടതെന്നും SKSSF സംസഥാന ജന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിആവശ്യപ്പെട്ടു. SKSSF & SYS തൃശൂര്‍ മേഖലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച പ്രവര്‍ത്തക ശില്‍പശാലയും അവാര്‍ഡ്ദാനവും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ബാറുകള്‍ നല്ലതായാലും ചീത്തയായായാലും അവ സൃഷ്ടിക്കുന്ന സാമൂഹ്യതിന്മകള്‍ ഒന്നാണെന്നും നിരോധനം ചിലരുടെ ഉപജീവനത്തെ ബാധിക്കുമെങ്കില്‍ കൊലപാതകം തൊഴിലാക്കി മാറ്റിയ കൊട്ടേഷന്‍ സംഘങ്ങളേയും അങ്ങനെ കാണേണ്ടിവരുമെന്നും അദ്ധേഹം പറഞ്ഞു. റദ്ദാക്കിയവക്ക് വീണ്ടും ലൈസന്‍സ് അനുവദിച്ചാല്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയില്‍ SSLC പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ സാജിദ് കൂര്‍ക്കഞ്ചേരി, റിമി പഴുവില്‍, വാഫി ബിരുദം നേടിയ അബ്ദുല്‍ അഹദ്, ഹുദവി ബിരുദം നേടിയ മുനവ്വര്‍ ഫൈറൂസ്, മുഹമ്മദ് റാഫി, LLB ബിരുദം പൂര്‍ത്തിയാക്കിയ ഹാഫിള് അബൂബക്കര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ്ദാനം ഡോ. സജീര്‍ കെ സിദ്ധീഖ് നിര്‍വ്വഹിച്ചു. തിരൂര്‍ തുഞ്ചന്‍ കോളേജ് പ്രഫസര്‍ ഡോ. സുബൈര്‍ ഹുദവി വിഷയാവതരണം നടത്തി. SKSSF തൃശൂര്‍ മേഖലാ ജൂബിലി കര്‍മ്മ രേഖയുടെ പ്രഖ്യാപനം മേഖലാ പ്രസിഡന്റ് നിര്‍വ്വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ എം.ഐ.സി. വിദ്യാര്‍ത്ഥികളായ റബീഉം സംഘവും ബുര്‍ദ & ഖവാലി അവതരിപ്പിച്ചു. തൃശൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി ശരീഫ് ഫൈസി, SKSSF ജില്ലാ സെക്രട്ടറി ഷാഹിദ് കോയ തങ്ങള്‍, അബ്ദുള്ളക്കുട്ടി ഹാജി, ഉമര്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂസല്‍ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മേഖലാ പ്രസിഡന്റ് അഡ്വ. ഹാഫിള് അബൂബക്കര്‍ സ്വാഗതവും സെക്രട്ടറി അബ്ദുല്‍ ശുക്കൂര്‍ ദാരിമി നന്ദിയും പറഞ്ഞു.