മനാമ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ പ്രചരണാര്‍ത്ഥം സമസ്ത ബഹ്‌റൈന്‍ ഘടകം ബഹ്‌റൈനിലുടനീളം നടത്തുന്ന പ്രചരണ സംഗമങ്ങള്‍ക്ക് ഗുദൈബിയയില്‍ തുടക്കമായി. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്കൂ കീഴില്‍ ബഹ്‌റൈനിലുടനീളം 15 ഓളം ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന ഏരിയാ കമ്മറ്റികള്‍ മുഖേനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപുലമായ പ്രചരണ സംഗമങ്ങള്‍ നടക്കും. ഇതിന്റെ ഭാഗമായി ഏരിയാ തലങ്ങളില്‍ പ്രത്യേക യോഗങ്ങളും നടക്കുന്നുണ്ട്. ഗുദൈബിയക്കു പുറമെ മനാമ, ഹമദ് ടൗണ്‍ ഏരിയകളിലും കഴിഞ്ഞ ദിവസം പ്രചരണ സംഗമങ്ങള്‍ നടന്നു. മിഅ്‌റാജ് ദിന പരിപാടികള്‍ക്കു ശേഷം മുഹര്‍റഖ്, റഫ എന്നിവിടങ്ങളില്‍ യഥാക്രമം ചൊവ്വ, ബുധന്‍ ദിവസങ്ങളിലും പ്രചരണ സംഗമങ്ങള്‍ നടക്കും. വിവിധ ഏരിയകള്‍ക്കു പുറമെ സമസ്ത വിഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സമസ്ത ബഹ്‌റൈന്‍ പോഷക സംഘടനകളുടെ പ്രത്യേക സംഗമങ്ങളും നടക്കും.
ഗുദൈബിയ സൗത്ത് പാര്‍ക്ക് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രചരണ സംഗമം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. സുപ്രഭാതം ദിന പത്രത്തിന്റെ ചെയര്‍മാനും സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെഎസ്.എസ്.എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തി. ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ് ഹാജി, ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൗലവി വണ്ടൂര്‍, അശ്‌റഫ് കാട്ടില്‍പീടിക, ശഹീര്‍കാട്ടാമ്പള്ളി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, അബ്ദുല്‍ ഹമീദ്(സംസം), അസൈനാര്‍ കളത്തിങ്ങല്‍, ശാഫി പാറക്കട്ട എന്നിവരും സംബന്ധിച്ചു. ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.വി.അബ്ദുല്‍ ജലീല്‍ സാഹിബ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജന.സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ് സ്വാഗതവും മുസ്ഥഫ കളത്തില്‍ നന്ദിയും പറഞ്ഞു.
- samasthanews.bh
- samasthanews.bh