വാഫി, വഫിയ്യ പ്രവേശന പരീക്ഷ യു.എ.ഇ.യിലും

ദുബൈ : വാഫി, വഫിയ്യ കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയെഴുതാൻ യു.എ.ഇ.യിലും സൗകര്യമൊരുക്കുന്നു. യഥാക്രമം മെയ്  7, 8 തിയതികളിൽ നടക്കുന്ന വഫിയ്യ, വാഫി പ്രവേശന പരീക്ഷ എഴുതാൻ കേരളത്തിലെ 14 കേന്ദ്രങ്ങൾക്ക് പുറമേ, വിവിധ ഗൾഫ് നാടുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. യു.എ.ഇ.യിലുള്ള വിദ്യാർഥികൾക്ക് അബൂദാബി, അൽ ഐൻ, ദുബൈ, ഷാർജ, ഫുജൈറ, റാസൽ ഖൈമ എന്നിവിടങ്ങളിൽ സൗകര്യമുണ്ട്. SSLC ഉപരിപഠന യോഗ്യതയുള്ള, മദ്രസ 7 കഴിഞ്ഞ വിദ്യാര്തികൾക്ക് അപേക്ഷിക്കാം. 17 വയസ്സിൽ കവിയാൻ പാടില്ല. 38 ഇസ്ലാമിക കോളേജുകളുടെ കൂട്ടായ്മയായ Co-ordination of Islamic Colleges (CIC) യുടെ കീഴിലാണ് വാഫി, വഫിയ്യ കോഴ്സുകൾ നടത്തപ്പെടുന്നത്. മതപഠനത്തിൽ ഫാക്കൾറ്റികളായി തിരിച്ച് സ്പെഷ്യലൈസേഷന് അവസരം നൽകുന്നതോടൊപ്പം സയൻസ്, കൊമേഴ്സ്‌, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ റഗുലർ സ്ട്രീമിൽ തന്നെയുള്ള ഭൗതിക പഠനവും, ഡി.സി.എ.നിലവാരത്തിലുള്ള  കമ്പ്യൂട്ടർ പഠനവും ഈ കോഴ്സുകളുടെ പ്രത്യേകതയാണ്. ഈജിപ്തിലെ അൽ അസ്ഹർ, കൈറോ യൂണിവേഴ്സിറ്റികളുമായി അക്കാദമിക സഹകരണ ധാരണയും, അലിഗഡ്, ഹംദർദ് യൂണിവേഴ്സിറ്റികളുടെ ഈക്വലൻസും ഈ കോഴ്സിനുണ്ട്. ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആൻഡ്‌ സെമസ്റർ സമ്പ്രദായവും, പുതിയ നിരന്തര മൂല്യ നിർണ്ണയ രീതികളും  പിന്തുടരുന്ന സി.ഐ.സി ലോകനിലവാരത്തിൽ ഇസ്ലാമിക പഠനം സാധ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : +971567990086, +919747393555, www.wafycic.com
- Ameen Wafy