എം.ഐ.സി ദഅ്‌വാ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു

എം.ഐ.സി ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥി 
ദാവൂദ് ഇബ്രാഹിമിന് ഡി.വൈ.എസ്.
പി ടിപി രഞ്ജിത്ത് ഉപഹാരം നല്‍കുന്നു

ചട്ടഞ്ചാല്‍ : കേരളാ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥികളെ എം.ഐ.സി മാനേജിങ് കമ്മിറ്റി അഭിനന്ദിച്ചു. അനുമോദന ചടങ്ങ് എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി ഖാസിയാരകം അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ഡി.വൈ.എസ്.പി ടിപി രഞ്ജിത്ത് ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ എം.ഐ.സി ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥി ദാവൂദ് ഇബ്രാഹിമിന് ഉപഹാരം നല്‍കി. ഡി.വൈ.എസ്.പി ടിപി രഞ്ജിത്ത്, എം.ഐ.സി ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, പാദൂര്‍ കൂഞ്ഞാമു ഹാജി, ടി.ഡി അബ്ദുല്ല ഹാജി ചട്ടഞ്ചാല്‍, ജലീല്‍ കടവത്ത്, പി.വി ചാക്കോ, ഡോ. സലീം നദ് വി, മുരളീധരന്‍, ടി.ഡി കബീര്‍, മോയിന്‍ ഹുദവി മലയമ്മ, നൗഫല്‍ ഹുദവി ചോക്കാട്, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, മന്‍സൂര്‍ ഹുദവി കളനാട്, അസ്മതുള്ളാഹ് ഹുദവി കടബ എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod