കോഴിക്കോട് ഖാസി സയ്യിദ് അബ്ദുനാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
പെരിന്തല്‍മണ്ണ/മലപ്പുറം : SKSSF സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതവിദ്യാര്‍ത്ഥി വിഭാഗമായ ത്വലബ വിംഗ് സംഘടിപ്പിച്ച ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന ഉച്ചകോടിയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുത്തു. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുനാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റിയാസ് ഫൈസി പാപ്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
സത്താര്‍ പന്തല്ലൂര്‍, ഹാജി കെ മമ്മദ് ഫൈസി, ഒ.എം.എസ് തങ്ങള്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ആസിഫ് ദാരിമി പുളിക്കല്‍, ഫൈറൂസ് ഒറവംപുറം, സി.പി.ബാസിത്ത് ചെമ്പ്ര, സയ്യിദ് ഹമീദ് തങ്ങള്‍, റാഫി മുണ്ടംപറമ്പ്, ഫാറൂഖ് മണിമൂളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
- SKSSF STATE COMMITTEE