കല്‍പ്പറ്റ : മദ്‌റസ മോഡേണൈസേഷന്‍ ഗ്രാന്റിന്റെ രണ്ടാം ഘഡു കൈപ്പറ്റുന്നതിനാവശ്യമായ രേഖകളെക്കുറിച്ച് വിശദീകരിക്കുന്നതിന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റിയുടെ ശില്‍പശാല 19-05-2014 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്.
മഹല്ലിലെ യത്തീംകുട്ടികള്‍ക്കുള്ള റെഡ്ക്രസന്റ് ധനസഹായം, ബൈത്തുസഖാത്ത് സഹായം, മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ഗ്രാന്റ് സഹായം, ഇസ്‌ലാമിക് ഡവലപ്പ്‌മെന്റ് ഗ്രാന്റ്, സ്ഥാപനങ്ങള്‍ക്കുള്ള ന്യൂനപക്ഷ പദവി, മദ്‌റസകള്‍ക്കുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, ഐ ബി എം ഐ ഗ്രാന്റ് തുടങ്ങി സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ശില്‍പശാലയില്‍ മഹല്ല് പ്രതിനിധികളും സ്ഥാപന ഭാരവാഹികളഉം സംബന്ധിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ പ്രസിഡണ്ട് സി പി ഹാരിസ് ബാഖവിയും സെക്രട്ടറി എം കെ റശീദ് മാസ്റ്ററും അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally