വില്യാപ്പളളി : കേരള യൂണിവേഴ്‌സിറ്റി പി.ജി അറബിക് ഫൈനല്‍ പരീക്ഷയില്‍ അഹ്മദ് കോയ റഹ്മാനി ഒന്നാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പന്നൂര്‍ സ്വദേശിയാണ്. കടമേരി റഹ്മാനിയ്യ് അറബിക് കോളേജില്‍ നിന്നും റഹ്മാനി ബരുദ പഠനം പൂര്‍ത്തിയാക്കിയ അഹ്മദ് കോയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എ അറബിക് ഫൈനല്‍ പരീക്ഷയിലും റാങ്കിനര്‍ഹനായിരുന്നു. ഈയിടെ കഴിഞ്ഞ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ സാഹിത്യ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പൊയിലില്‍ അബ്ദുല്‍ ഖാദിര്‍-ആസിയ ദമ്പതികളുടെ മകനാണ്.
- Rahmaniya Katameri