കുമ്പള : പ്രബോധനം കാലോചിതവും പ്രബോധകര്‍ അതിനനുസരിച്ച് വാര്‍ത്തെടുക്കപ്പെട്ടവരാവണമെന്നും തലമുറകളുടെ മാറ്റം മനസ്സിലാക്കി മുന്നേറണമെന്നും അതിനുതകുന്ന പദ്ധതിയാണ് മത-ഭൗതിക സ്ഥാപനങ്ങള്‍ കാലത്തിന്റെ ആവശ്യമാണെന്നും കാസര്‍കോട് സംയക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഇമാം ശാഫി അക്കാദമിയില്‍ ജല്‍സ-2014 ആണ്ടു നേര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ എം. എ ഖാസിം മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പരിപാടിയില്‍ ഹാജി കെ. മുഹമ്മദ് അറബി കുമ്പള അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ സ്വലാത്തിന് നേതൃത്വം നല്‍കി. അബ്ദുസ്സലാം ഫൈസി എടപ്പലത്തിന്റെ മതപ്രഭാഷണവും നടന്നു. കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ശാഫി ഹാജി മീപ്പിരി, ടി.കെ ഇസ്മായില്‍ ഹാജി കണ്ണൂര്‍, അബ്ദുല്ല ഹാജി താജ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഉമറുല്‍ ഖാസിമി, എസ്. പി സ്വലാഹുദ്ദീന്‍, പറപ്പാടി ഹമീദ് ഹാജി, മൂസ ഹാജി ബന്ദിയോട്, മുഹമ്മദ് മുസ്‌ലിയാര്‍ മടവൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ഇന്ന് ഖത്മുല്‍ ഖുര്‍ആന്‍ സദസിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ നേതൃത്വം നല്‍കും. യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹാഫിസ് ശമ്മീസ് ഖാന്‍ അല്‍ നാഫി ഇടുക്കി പ്രഭാഷണം നടത്തും.
- Imam Shafi