സമസ്ത ബഹ്‌റൈന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ ഗോള്‍ഡന്‍
കിറ്റ് മുഹമ്മദ് കുഞ്ഞി ഹാജിക്ക്
മെമ്പര്‍ഷിപ്പ് നല്‍കി കാമ്പയിന്‍
ഉദ്ഘാടനം ചെയ്യുന്നു
മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ വരുന്ന രണ്ട് വര്‍ഷ കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി വരുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ഗോള്‍ഡന്‍ കിറ്റ് മുഹമ്മദ് കുഞ്ഞി ഹാജിക്ക് നല്‍കി സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. മനാമ സ്വലാത്ത് മജ്‌ലിസിലിനോടനുബന്ധിച്ച് നടത്തപെട്ട പരിപാടിയില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, എസ്. എം. അബ്ദുല്‍ വാഹിദ്, കളത്തില്‍ മുസ്തഫ, ശഹീര്‍ കാട്ടമ്പള്ളി, എം. സി. മുഹമ്മദ് മുസ്ലിയാര്‍, ഖാലിദ് ഹാജി എന്നിവര്‍ സംബന്ധിച്ചു. മനാമ ആസ്ഥാനമായി കേന്ദ്ര കമ്മിറ്റിയും, റിഫാ, ഹമാദ് ടൗണ്‍, ജിദ്ദാലി, ഹൂറ, ഗുദൈബിയ, മുഹറഖ്, ഉമ്മുല്‍ ഹസം, ഹിദ്ദ്, ദറുല്‍ കുലൈബ്, സല്‍മാനിയ, ജിദ്ദാഫ്‌സ്, സനാബിസ്, അദ്‌ലിയ്, ബുദയ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഏരിയ കമ്മിറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.
- Samastha Bahrain