ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര് സംസാരിക്കുന്നു |
മനാമ : പ്രവാചക പ്രകീര്‍ത്തനങ്ങള്‍ (സ്വലാത്ത്) വിശ്വാസികളുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജോ.സെക്രട്ടറിയും ഹജ്ജ്കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് ഉദ്ബോധിപ്പിച്ചു. സമസ്ത മുഖപത്രമായ സുപ്രഭാതം ദിന പത്രത്തിന്റെ പ്രചരണാര്‍ത്ഥം കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ അദ്ധേഹം മനാമയിലെ സമസ്ത സ്വലാത്ത് മജ്ലിസില്‍ കഴിഞ്ഞ ദിവസം വിശ്വാസികള്‍ക്ക് നസ്വീഹത്ത് നല്‍കുകയായിരുന്നു അദ്ധേഹം. സ്വലാത്ത് മജ്ലിസുകള് ഇഹലോകത്തും പരലോകത്തും നമുക്ക് ഗുണം നല്കുന്നവയാണ്. ഇരു ലോകത്തെയും പ്രശ്നങ്ങള്‍ തീര്‍ക്കുന്നതോടൊപ്പം എണ്ണമറ്റ പ്രതിഫലം ലഭിക്കാനും സ്വലാത്തിലൂടെ സാധിക്കും. അദ്ധേഹം പറഞ്ഞു. സ്വലാത്തിലൂടെ വിശ്വാസികള്‍ക്ക് റഹ് മത്തും ബര്‍ക്കത്തും ലഭ്യമാകുമെന്നും തന്മൂലം ജീവിതം ഐശ്വര്യപൂര്ണ്ണമാകുമെന്നും അദ്ധേഹം അതിനായി സ്വലാത്ത് മജ്ലിസുകള് നാം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എസ്.കെഎസ്.എസ്.എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവരും സമസ്ത ബഹ്റൈന്‍ നേതാക്കളും സംബന്ധിച്ചു.
- samasthanews.bh
- samasthanews.bh