ചെര്‍ക്കള : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനം മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടക്കും . പരിപാടിയില്‍ പ്രശസ്ത സൂഫി വര്യനും വിദേശരാഷ്ട്രങ്ങളിലും സ്വദേശത്തും ദിഖ്ര്‍ ദുആ സദസ്സിലെ ആത്മീയസാനിധ്യവും കൂടിയായ ശൈഖുനാ അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്ല്യാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗവും സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ശൈഖുനാ യുഎം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡന്റ് പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല, ഹനീഫ് ഹുദവി അല്‍ ഇര്‍ശാദി, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, റശീദ് ബെളിഞ്ചം എന്നിവര്‍ പങ്കെടുക്കും.
- Sidheeque Maniyoor